ജോയൽ കെ.ബിജുവിനെ ആദരിച്ചു.
ജോയൽ കെ.ബിജുവിനെ ആദരിച്ചു.
മീനങ്ങാടി: സംസ്ഥാന സർക്കാറിൻ്റെ ഉജ്ജ്വല ബാല്യം പുരസ്കാരവും , എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയവും നേടിയ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ജോയൽ കെ.ബിജുവിനെ സ്കൂൾ എസ്.പി.സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. മൗത്ത് പെയിൻ്റിംഗ് വിദഗ്ധനും, ഗിന്നസ് റെക്കോർഡ് ജേതാവുമായ ജോയലിൻ്റെ ഗൃഹാങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ടി.മഹേഷ് കുമാർ, റജീന ബക്കർ, ഡ്രിൽ ഇൻസ്ട്രക്ടർ എ.ഡി. മുരളിധരൻ, കെ.ഡി. അരുന്ധതി, സാരംഗിചന്ദ്ര, ജി.അശ്വിൻ ദേവ്,ബേസിൽ വർഗീസ്, കെ.ആർ ശ്രീരഞ്ജിനി എന്നിവർ സംസാരിച്ചു.