ഫ്രറ്റേണിറ്റി മൂവ്മെന്റ് പഠന സഹായങ്ങൾ കൈമാറി
ഫ്രറ്റേണിറ്റി മൂവ്മെന്റ് പഠന സഹായങ്ങൾ കൈമാറി
പുൽപള്ളി : ഫ്രട്ടേണിറ്റി മൂവ്മെന്റ് ബത്തേരി മണ്ഡലത്തിന്റെ കീഴിൽ പുൽപ്പള്ളിയിൽ വിദ്യാർത്ഥികൾക്ക് ഫോണുകളും പുസ്തകങ്ങളും അടങ്ങിയ പഠന സഹായ കിറ്റുകൾ നൽകി. ‘പുൽപള്ളി യൂണിറ്റ് കൺവെൻഷനും പഠനോപകരണ വിതരണവും’ എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് പഠനോപകരണ കിറ്റ് യൂണിറ്റ് പ്രസിഡന്റ് മുഹ്സിനയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. സു.ബത്തേരി മണ്ഡലം അസി.കൺവീനർ റുബീന സ്വാഗതവും ഫ്രട്ടേണിറ്റി വയനാട് ജില്ലാ പ്രസിഡന്റ് ഡിവീന പി.പി അധ്യക്ഷ സ്ഥാനവും അലങ്കരിച്ചു. ഷഹീൻഷാദ്, ഷഫീക്ക്, ജുനൈദ് എന്നിവർ നേതൃത്വം നൽകി.