October 13, 2024

കോവിഡ് മാനദണ്ഡങ്ങളിലെ അശാസ്ത്രീയത ; പനമരത്ത് വ്യാപാരിയുടെ വേറിട്ട പ്രതിഷേധം

Share

കോവിഡ് മാനദണ്ഡങ്ങളിലെ അശാസ്ത്രീയത ; പനമരത്ത് വ്യാപാരിയുടെ വേറിട്ട പ്രതിഷേധം

പനമരം: കോവിഡ് മാനദണ്ഡങ്ങളിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പനമരത്ത് വ്യാപാരിയുടെ വേറിട്ട പ്രതിഷേധം. പനമരം എൻ.ടു മാർട്ട് സ്റ്റേഷനറി കടയുടമ ആറങ്ങാടൻ നാസറാണ് ഒറ്റയാൾ പോരട്ടവുമായി രംഗത്തെത്തിയത്. കടയ്ക്ക് മുമ്പിൽ പ്ലക്കാർഡ് ഉയർത്തി ഇന്ന് രാവിലെ മുതൽ നിൽപ്പ് സമരം നടത്തുകയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ കടയുള്ള ഭാഗം കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടതാണെന്ന് പറഞ്ഞ് രാവിലെ കടയടക്കാൻ ആവശ്യപ്പെട്ടതോടെയാണ് കടതുറന്ന് പ്രതിഷേധമെന്നോണം നിൽപ്പ് സമരം നടത്തുന്നത്. പനമരം ടൗണിന്റെ ഒരു ഭാഗം 12 ഉം മറുഭാഗം 10 ഉം വാർഡിൽ ഉൾപെട്ടതാണ്. ഇദ്ദേഹത്തിന്റെ കടയ്ക്ക് മറുപുറത്ത് ഉള്ള 10-ാം വാർഡിലെ കടകൾ തുറക്കുകയും റോഡിന്റെ ഇപ്പുറമുള്ള 12-ാം വാർഡിലെ കടകൾ പൂട്ടുകയും ചെയ്യുന്നതിൽ എന്ത് ന്യായമാണ് ഉള്ളതെന്ന് നാസർ ചോദിക്കുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.