“കരിമം നമ്മുടെ പുൽപ്പള്ളി ” ; ചെടികൾ വാങ്ങിയതിൽ സാമ്പത്തികൾ ക്രമക്കേടെന്നത് നേതൃത്വത്തെ വ്യക്തിഹത്യ ചെയ്യുന്നതിന് വേണ്ടി – അഡ്മിൻ
“കരിമം നമ്മുടെ പുൽപ്പള്ളി ” ; ചെടികൾ വാങ്ങിയതിൽ സാമ്പത്തികൾ ക്രമക്കേടെന്നത് നേതൃത്വത്തെ വ്യക്തിഹത്യ ചെയ്യുന്നതിന് വേണ്ടി – അഡ്മിൻ
പുൽപ്പള്ളി : “കരിമം നമ്മുടെ പുൽപ്പള്ളി ” കൂട്ടായ്മ ചെടികൾ വാങ്ങിയതിൽ സാമ്പത്തികൾ ക്രമക്കേടുകൾ ഉണ്ടെന്ന ആരോപണം നേതൃത്വത്തെ വ്യക്തിഹത്യ ചെയ്യുന്നതിന് വേണ്ടിയാണെന്ന് കരിമം ഫേസ്ബുക്ക് കൂട്ടായ്മ അഡ്മിൻ ഭാരവാഹികൾ.
മുൻപ് പലയിടങ്ങളിലും ചെടികൾ വെച്ചതുമായി താരതമ്യം ചെയ്തപ്പോൾ അതിനേക്കാൾ കുറഞ്ഞ വിലയാണ് ഈടാക്കിയത് എന്നതിനാലാണ് പ്രസ്തുത നഴ്സറിയിൽ നിന്നും ചെടികൾ വാങ്ങിയത്. ഈ വിലക്കാണ് വാങ്ങുന്നതെന്ന് എല്ലാവരെയും അറിയിച്ചിട്ടുള്ളതുമാണ്. ഇതിലും കുറഞ്ഞ വിലക്ക് കിട്ടുമായിരുന്നു എന്ന് ഗ്രൂപ്പിലെ ഒരാൾപോലും അന്ന് അറിയിച്ചിട്ടില്ല. മാത്രമല്ല പ്രാദേശികമായി പഞ്ചായത്ത് അംഗങ്ങളും പൗര പ്രമുഖരും ചേർന്ന് അന്വേഷണം നടത്തി വാങ്ങിയ ബോഗൻ വില്ല ചെടികളിലും ക്രമക്കേട് നടത്തിയതായി ആരോപണം ഉന്നയിക്കുന്നത് നേതൃത്വത്തിൽ ഉണ്ടായിരുന്നവരെ വ്യക്തിഹത്യ നടത്തുന്നതിന് വേണ്ടിയാണ്.
നേതൃത്വത്തിൽ ഉണ്ടായിരുന്നവർ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഇതെക്കുറിച്ച് രണ്ടര മാസം അന്വേഷണം ദീർഘമായി നടത്തിയ ഓഡിറ്റ് സമിതി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നഴ്സറിക്കാർ അമിതവില വാങ്ങി എന്ന് കണ്ടെത്തിയാൽ അത് തിരിച്ചു വാങ്ങാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും, ജോയിന്റ് അക്കൗണ്ട് വഴി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിലേക്ക് വന്ന പൈസയുടെ മുഴുവൻ കണക്കുകളും ഫേസ്ബുക്കിൽ പ്രസിദ്ധപ്പെടുത്തി ബോധ്യപ്പെടുത്തിയതാണെന്നും അഡ്മിൻ ഭാരവാഹികൾ അറിയിച്ചു.