കോവിഡ് കാലത്ത് വളർത്തുമൃഗങ്ങൾക്കും സാന്ത്വനമായി വെണ്ണിയോട്
റെസ്ക്യൂ ടീം
1 min read
കോവിഡ് കാലത്ത് വളർത്തുമൃഗങ്ങൾക്കും സാന്ത്വനമായി വെണ്ണിയോട്
റെസ്ക്യൂ ടീം
കോട്ടത്തറ: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭഷ്യധാന്യങ്ങളും, വളർത്തു മൃഗങ്ങൾക്ക് തീറ്റയും എത്തിച്ചു നൽകി വെണ്ണിയോട് ശിഹാബ് തങ്ങൾ റെസ്ക്യൂ ടീം മാതൃകയായി.
നിരീക്ഷണത്തിൽ കഴിയുന്ന കർഷക കടുംബങ്ങളിലെ വളർത്തുമൃഗങ്ങളുടെ പരിചരണവും പരിപാലനവും, കന്നുകാലികളുടെ കറവയും ടീം ഏറ്റെടുത്ത് നടത്തി വരികയാണ്. ഇത് പ്രദേശത്തെ ക്ഷീര കർഷകർക്ക് ഏറെ ആശ്വാസമായി.
വേറിട്ട ഈ സേവന പ്രവർത്തനങ്ങൾക്ക് ഗഫൂർ വെണ്ണിയോട്, കെ.കെ.മുഹമ്മദലി, സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ, ബിയ്യുമ്മ, അനസ് ജീവോദിക, ഇസ്മായിൽ കമ്മനാടൻ എന്നിവർ നേതൃത്വം നൽകി.