ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു
ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു
പനമരം: നെല്ലിയമ്പം മുസ്ലിം യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മെമെന്റോ നൽകി ആദരിച്ചു. യോഗത്തിന്റെ ഔപചാരിക ഉദ്ഘാടനം യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ പി. ഇസ്മായിൽ നിർവഹിച്ചു.
യോഗത്തിൽ ഉമ്മർ പിലാക്കോടൻ അധ്യക്ഷത വഹിച്ചു. റഫീഖ് കഴുങ്ങുതോടാൻ, നാസർ വടക്കേക്കര തുടങ്ങിയവർ സംസാരിച്ചു.
കണിയമ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് അധ്യക്ഷൻ വി.പി യൂസഫ് , ജനറൽസെക്രട്ടറി കാട്ടി ഗഫൂർ, ഹുസൈൻ കീടക്കാട്, എസ്.എം ശാഹുൽ ഹമീദ്, വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ബീരാൻ പാലക്കോടൻ, സെക്രട്ടറി ശരീഫ് ആക്കാടൻ, മഹല്ല് പ്രസിഡന്റ് യാഹു തടിയൻകോളിൽ , പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇബ്രാഹിം കടാംതൊട്ടിൽ, റമീസ് പനമരം (എം.എസ്.എഫ് ജില്ലാ കമ്മിറ്റി ), കുഞ്ഞിമുഹമ്മദ്, വാർഡ് മെമ്പർ ഷംസുദ്ദീൻ പള്ളിക്കര, രണ്ടാം വാർഡ് മെമ്പർ സന്ധ്യാ ലിഷു, മുഹമ്മദ് കാവടം, മനാഫ് കാവടം, എസ്.എംസുനീർ, ഷഫീഖ് പട്ടത്തിൽ, ഷഫീർ കാവടം, കബീർ കീടക്കാട്, അബ്ദുറഹ്മാൻ കൊടക്കാട്ട് ( നിഹ്മ ചാരിറ്റബിൾ ട്രസ്റ്റ് ), നിജസ് കോദേരി, ഫായിസ് , നൗഫൽ മൈദാനിക്കുന്ന് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.