ബാഫഖി തങ്ങൾ അനുസ്മരണവും, അനുമോദന ചടങ്ങും സംഘടിപ്പിച്ചു
ബാഫഖി തങ്ങൾ അനുസ്മരണവും, അനുമോദന ചടങ്ങും സംഘടിപ്പിച്ചു
വെള്ളമുണ്ട: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കിണറ്റിങ്കൽ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർഹൂം സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ അനുസ്മരണവും, എസ്.എസ്.എൽ.സി, പ്ലസ്.ടു, മദ്രസ്സ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും സങ്കടിപ്പിച്ചു. മഹല്ല് പ്രഡിഡന്റ് എ.ബാവ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. കെ.അലി മുസ്‌ലിയാർ പ്രാർത്ഥനയും സഫ്‌വാൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണവും നടത്തി. എസ്.വൈ.എസ് ശാഖ സെക്രട്ടറി കാഞ്ഞായി മായൻ ഹാജി, നിസാമുദ്ധീൻ അടുക്കത്ത്, ജംഷീർ ബാഖവി, ഫർഹാൻ, മുഹമ്മദ് റാഫി വാഫി, വി.റിയാസ്, ജാഫർ ഫൈസി എന്നിവർ സംസാരിച്ചു.