December 4, 2024

വൈ.എം.സി.എ വൈത്തിരി പ്രൊജക്ട് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു

Share

വൈത്തിരി: ജാതി മത വ്യത്യാസമില്ലാതെ സമൂഹങ്ങളുടെയിടയിൽ വൈ.എം.സി.എ.യുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് വൈ.എം.സി.എയുടെ ദേശീയ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി.കോശി പറഞ്ഞു. വൈ.എം.സി.എ വൈത്തിരി പ്രൊജക്ട് സംഘടിപ്പിച്ച കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

500ൽ പരം കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണവും ചടങ്ങിൽ സംഘടിപ്പിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റ മുന്നണി പോരാളികളായി പ്രവർത്തിക്കുന്ന പോലീസ് സേനാംഗങ്ങൾക്കും, ആരോഗ്യ പ്രവർത്തകർക്കും പ്രതിരോധ സാമഗ്രികൾ എത്തിച്ചു കൊടുക്കുക എന്നുള്ളതാണ് വൈ.എം.സി.എ. വൈത്തിരി പ്രോജക്ട് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

വൈ.എം.സി.എ വൈത്തിരി പ്രൊജക്റ്റ് കോൺഫറൻസ് ഹാളിൽ ചെയർമാൻ മാത്യു മത്തായിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വയനാട് ജില്ല അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് അജിത് കുമാർ ഐ.പി.സ് പ്രതിരോധ സാമഗ്രികൾ ഏറ്റുവാങ്ങിക്കൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു.

സമൂഹനന്മയ്ക്കായുള്ള വൈ.എം.സി.എ.യുടെ ഇത്തരം പ്രവർത്തനങ്ങൾ അങ്ങേയറ്റം ശ്ലാഘനീയമാണെന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. അവശതയനുഭവിക്കുന്നവർക്ക് നന്മ ചെയ്യുന്നതിൽ മടുപ്പ് തോന്നരുതെന്ന് മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി രൂപത ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ് തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു.

വൈ.എം.സി.എ കേരള റീജിയൻ ചെയർമാൻ ജോസ്.ജി ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി. വിജേഷ്, ജിയോ ജേക്കബ്, പ്രൊ. സിബി ജോസഫ്, റെജി.വി തോമസ് ഗീവർഗീസ്, ബിജു തിണ്ടിയത്തിൽ, സി.എച്ച്.സ്റ്റാൻലി, പി.സി. സിറിയക്, എബ്രഹാം കുരുവിള എന്നിവർ സംസാരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.