കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കരാറുകാരൻ മരിച്ചു
മാനന്തവാടി: പീച്ചങ്കോട് നിർമാണത്തിലിരിക്കുന്ന വീടിന് മുകളിൽ നിന്നും വീണ് കരാറുകാരൻ മരിച്ചു. തമിഴ്നാട് സ്വദേശിയും മാനന്തവാടി ദ്വാരകയിലെ സ്ഥിര താമസക്കാരനുമായ കോൺട്രാക്ടർ സുരേഷ് (55) ആണ് മരിച്ചത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സംസ്കാരം തമിഴ്നാട്ടിലെ മാർത്താണ്ഡത്ത് നടക്കും.