പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
*തലപ്പുഴ:* തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു.
തവിഞ്ഞാൽ വെൺമണി പടിഞ്ഞാറേക്കര ബിജു (43) വിനെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.