പ്ലസ്.ടു സയൻസിൽ എൻ.എസ്.എസ്സിന് ഇക്കുറിയും നൂറ് മേനി
1 min readപ്ലസ്.ടു സയൻസിൽ എൻ.എസ്.എസ്സിന് ഇക്കുറിയും നൂറ് മേനി
കൽപ്പറ്റ: എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്ക്കൂളിന് ഇത്തവണയും സയൻസിൽ നൂറ് ശതമാനം സമ്പൂർണ്ണ വിജയം. കൊമേഴ്സ് വിഭാഗത്തിൽ ഒരാൾ ഒഴികെ എല്ലാവരും വിജയിച്ചു. സയൻസ് കൊമേഴ്സ് വിഭാഗങ്ങളിലായി പതിനാല് കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ.പ്ലസ്സ് നേടി. ഒമ്പത് കുട്ടികൾ ഒരു വിഷയത്തിന് ഒഴികെ എല്ലാ വിഷയത്തിനും എ.പ്ലസ് നേടി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്ക്കൂൾ മാനേജ്മെന്റും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു.