കൊമ്മയാടുകാർക്ക് ആശ്വാസമായി തോണിയെത്തി
വെള്ളമുണ്ട: ബ്രഹ്മഗിരി ഡവലപ്മെൻ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കെല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ചെറുവല്ലം വാർട്ടർഷെഡിന് നബാർഡ് കെ.എഫ്.ഡബ്ല്യൂ സോയിൽ പ്രോജക്ടിൻ്റെ ഭാഗമായി അനുവദിച്ച റെസ്ക്യൂ ബോട്ട് ഗുണഭോക്തൃ കമ്മിറ്റിക്ക് കൈമാറി.
60000 രൂപ വരുന്ന തോണിയിൽ ആറ് യാത്രക്കാർക്ക് സഞ്ചരിക്കാനാവും. തുഴകൾ, റെസ്ക്യൂ ജാക്കറ്റുകൾ, മറ്റു സാമഗ്രികൾ എന്നിവയും ഇതോടൊപ്പം ഉണ്ട്.
ചെറുവല്ലം വാട്ടർഷെഡിൻ്റെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളായ വാഴക്കൽ കുന്ന്, വെട്ടുപാറപ്പടി, ചാത്തൻ കുന്ന്, എളമ്പാശ്ശേരി കുന്ന്, ഉരളുകുന്ന് എന്നിവിടങ്ങളിലെ നൂറ് കണക്കിന് കടുബങ്ങൾക്ക് ഈ ബോട്ട് ഉപകാരപ്രദമാകും.
സംരക്ഷണ ചുമതല പ്രദേശത്തെ വി.ഡബ്ല്യൂ.സി അംഗങ്ങൾ, ഗുണഭോക്‌തൃ പ്രതിനിധികൾ എന്നിവർക്കാണ്.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നബാർഡ് ഡി.ഡി.എം ജിഷ വടക്കുംപറമ്പിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ കെ.തോമസ്, ആന്റണി.എം, പി. രാമചന്ദ്രൻ, വി.ജി.ബോവാസ്,
കെ. പ്രസാദ്, സലിം പുത്തൻപുര തുടങ്ങിയവർ സംസാരിച്ചു.