September 23, 2024

ബത്തേരിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു

1 min read
Share

ബത്തേരി : ബത്തേരി – മണിച്ചിറ റോഡിൽ മണിച്ചിറ അരമനക്ക് സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ബത്തേരി മാവാടി ചെട്ടിയാങ്കണ്ടി റഫീഖ് (47) ആണ് മരിച്ചത്.

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. റോഡ് സൈഡിൽ നിർത്തിയിട്ട കാറിൻ്റെ ഡോർ യാത്രക്കാരൻ തുറക്കുകയും പിന്നിൽ നിന്നും ബൈക്കിൽ വന്ന റഫീഖ് കാറിൻ്റെ ഡോറിൽ ഇടിച്ച് റോഡിൽ വിഴുകയുമായിരുന്നു. ഈ സമയം പിന്നിൽ നിന്നും വന്ന കാർ വിണു കിടന്ന റഫീഖിൻ്റെ ശരീരത്തിലൂടെ കയറിയാണ് റഫീഖ് മരണപ്പെട്ടതെന്നാണ് വിവരം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.