September 11, 2024

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു

1 min read
Share

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്.

ഇതോടെ സ്വർണവില ഗ്രാമിന് 4670 രൂപയും പവന് 37,360 രൂപയുമായി. ചൊവ്വാഴ്ച സ്വർണവില ഗ്രാമിന് 120 രൂപ കുറഞ്ഞിരുന്നു. ഞായർ, തിങ്കൾ ദിവസങ്ങളിൽ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച സ്വർണവില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്.

ജൂലൈ അഞ്ചിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന വില. അന്ന് പവന് 38,480 രൂപയായിരുന്നു.

ദേശീയതലത്തിലും സ്വർണവിലയിൽ ഇന്ന് കുറവുണ്ടായി. 22 കാരറ്റ് സ്വർണത്തിന്റെ വില 10 ഗ്രാമിന് 46,800 രൂപയിൽ നിന്ന് 10 രൂപ കുറഞ്ഞ് 46,790 രൂപയിലെത്തി. അതേസമയം 24 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. 24 കാരറ്റ് സ്വർണത്തിന്റെ വില 51,054 രൂപയിൽ നിന്ന് 51,050 രൂപയായി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.