രാജ്യത്ത് കോവിഡ് കേസിൽ വീണ്ടും വർധന ; 16,906 പേര്‍ക്ക് കൂടി രോഗബാധ : 45 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 16,906 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 45 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. 15,447 പേര്‍ മരാഗമുക്തരായി. സജീവ രോഗികളുടെ എണ്ണം 1,32,457 ആയി ഉയര്‍ന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 3,291 അണുബാധകളുടെ വര്‍ദ്ധനവാണുണ്ടായത്. ചൊവ്വാഴ്ച 13,615 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
കേന്ദ്ര ഭരണ/സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതിനകം 193.53 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ മണിപ്പൂരില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും അടച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതാമനത്തിന് മുകളിലെത്തിയതോടെയാണ് ജൂലായ് 24 വരെ സ്‌കൂളുകള്‍ പൂട്ടിയത്.
ബിഹാറില്‍ മന്ത്രിമാരായ തര്‍കിഷോര്‍ പ്രസാദ്, ബ്രിജേന്ദ്ര പ്രസാദ് എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പട്‌ന സന്ദര്‍ശിക്കാനിരിക്കേയാണ് ചടങ്ങില്‍ പങ്കെടുക്കേണ്ട മന്ത്രിമാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.