September 20, 2024

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന ; പവന് 80 രൂപ കൂടി

1 min read
Share

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന ; പവന് 80 രൂപ കൂടി

സംസ്ഥാനത്ത് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്ന് വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4545 രൂപയും പവന് 36,360 രൂപയുമായി. ഇതിന് മുൻപ് ഡിസംബർ 23 നാണ് അവസാനമായി സ്വർണവില വർധിച്ചത്. അന്ന് 120 രൂപ പവന് കൂടി 36,280 രൂപയായിരുന്നു. 24, 25,26 തീയതികളിൽ ഇതേ വില തുടർന്നു.

ഡിസംബർ 17,18,19, 20 തീയതികളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു സ്വർണം. പവന് 36,560 രൂപയും ഗ്രാമിന് 4570 രൂപയും. ഡിസംബർ മൂന്നിനായിരുന്നു ഈ മാസം ആദ്യമായി സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നാണ് രേഖപ്പെടുത്തിയത്. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബർ നാലിന് 35,800 രൂപയായത്. ഇതിനു ശേഷം ഡിസംബർ എട്ടിന് 35,35,960 രൂപയിൽ സ്വർണ വില. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇതേ വില തുടർന്നതിനു ശേഷം ഡിസംബർ 11 ന് 36,080 രൂപയിൽ സ്വർണവില എത്തി.

ദേശീയതലത്തിലും വില വർധിച്ചു

തിങ്കളാഴ്ച 10 ഗ്രാം സ്വർണത്തിന് 10 രൂപ വർധിച്ചു. 24 കാരറ്റ് സ്വർണത്തിന് 48,310 രൂപയിലും 22 കാരറ്റിന് 47,310 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിയുടെ വില തിങ്കളാഴ്ച മാറ്റമില്ലാതെ തുടർന്നു. കിലോയ്ക്ക് 62,300 രൂപയാണ് വെള്ളിവില.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.