വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന ഹാന്‍സ് ശേഖരവുമായി യുവാവ് പിടിയിൽ
ബത്തേരി: ബത്തേരിയില്‍ വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന വന്‍ ഹാന്‍സ് ശേഖരം പിടികൂടി. വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ചാക്കുകൡായി സൂക്ഷിച്ചിരുന്ന 1500 പാക്കറ്റ് ഹാന്‍സും 730 പാക്കറ്റ് കൂള്‍ ലിപ്പുമാണ് ബത്തേരി പോലീസ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. കുപ്പാടി, തയ്യില്‍തൊടിയില്‍ വീട്ടില്‍ റംഷാദ്(35)ന്റെ വീട്ടില്‍ നിന്നാണ് ലഹരി ശേഖരം പിടികൂടിയത്.
10.11.2026 തീയതി രാത്രിയോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരിശേഖരം കണ്ടെത്തിയത്. എസ്.ഐ രവീന്ദ്രന്, സി.പി.ഒമാരായ സനൂപ്, സീമ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
