അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍
അമ്പലവയല്‍: വീട്ടിലേക്ക് അതിക്രമിച്ചു കയറി അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. അമ്പലവയല്‍ കുമ്പളേരി ചീനിക്കമൂല ഉന്നതിയിലെ ശിവദാസനെ (38) അമ്പലവയല്‍ എസ്.എച്ച്.ഒ ജെസ്വിന്‍ ജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കവും അതിനെ തുടര്‍ന്നുള്ള വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണം. ചീനിക്കമൂല ഉന്നതിയിലെ സുരേഷ് (34) ആണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
നവംബര്‍ 8-ന് പുലര്‍ച്ചെയായിരുന്നു സംഭവം. സുരേഷിന്റെ വീടിന്റെ മുറ്റത്തേക്ക് അതിക്രമിച്ചു കയറിയ ശിവദാസന്‍ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ സുരേഷിന്റെ കവിളെല്ലിന് പൊട്ടലേല്‍ക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വീണ്ടും വെട്ടാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയതിനാലാണ് സുരേഷിന്റെ ജീവന്‍ രക്ഷപ്പെട്ടത്.
