വയനാട്ടിലെ അധ്യാപക നിയമനങ്ങൾ
മേപ്പാടി : റിപ്പൺ ജി.എച്ച്.എസിൽ ദി വസവേതനാടിസ്ഥാനത്തിൽ ഫുൾടൈം ജൂനിയർ ഹിന്ദി ലാംഗ്വേജ് ടീച്ചർ നിയമനം. കൂടിക്കാഴ്ച നവംബർ 10-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
പെരുന്തട്ട ഗവ. യു.പി. സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ യു.പി.എസ്.ടി. നിയമനം. കൂടിക്കാഴ്ച നവംബർ 9 ന് തിങ്കളാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
ചെന്നലോട് ഗവ. യു.പി. സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫുൾടൈം ലാംഗ്വേജ് ടീച്ചർ (ഹിന്ദി), പാർട്ട്ടൈം ലാംഗ്വേജ് ടീച്ചർ (ഉറുദു) തസ്തികകളിലേയ്ക്ക് നിയമനം. കൂടിക്കാഴ്ച 11-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
വാളാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
