October 14, 2026

പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ അന്തരിച്ചു : വിടവാങ്ങിയത് പാരമ്പര്യ നെൽകൃഷിയുടെ സംരക്ഷകൻ

Share

 

 

മാനന്തവാടി : പത്മശ്രീ ജേതാവും പാരമ്പര്യ നെൽവിത്ത് സംരക്ഷകനുമായ ചെറുവയൽ രാമൻ (75) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

 

വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കർഷകനാണ് തലക്കര ചെറിയ രാമൻ എന്ന ‘ചെറുവയൽ രാമൻ’. 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമാണ്. വയനാട്ടിൽ പ്രാചീനകാലം മുതൽ ​ഗോത്രവിഭാ​ഗങ്ങൾ ഉൾപ്പെടെ ഉപയോ​ഗിച്ചിരുന്ന നെൽവിത്തുകളുടെ സംരക്ഷകനുമായിരുന്നു. ഈ മേഖലയിലെ സംഭാവനയക്ക് 2023 റിപ്പബ്ളിക്ക് ദിനത്തിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

 

 

വയനാട്ടിലെ പരമ്പരാഗത കർഷകനും പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനുമായിരുന്നു. ഇന്നലെ മുതൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

 

ഭാര്യ : ഗീത. മക്കൾ : രമണി, രമേശൻ , രാജേഷ്. മരുമക്കൾ: തങ്കമണി, രജിത, രാജൻ, ഉണ്ണികൃഷ്ണൻ.


Share
Copyright © All rights reserved. | Newsphere by AF themes.