October 14, 2026

ദിവസവും ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യാറുണ്ടോ …. ? ചെയ്യരുത് കാരണമറിയാം !

Share

 

ഫോണ്‍ ഹാങ്ങവുന്നത് കാരണം ദിവസവും ഫോണ്‍ റീസ്റ്റാർട്ട് ചെയ്യുന്നവരാണ് ഒട്ടുമിക്ക ആളുകളും. ചെറിയ സോഫ്റ്റ്‍വെയർ പ്രശ്നങ്ങള്‍ പരിഹരിക്കാനും മറ്റും ഇത് സഹായിക്കാറുണ്ട്.എന്നാല്‍ ദിവസവും പല തവണ റീസ്റ്റാർട്ട് ചെയ്തതുകൊണ്ട് മാത്രം ഫോണിന്റെ വേഗത സ്ഥിരമായി കൂട്ടില്ല. മാത്രവുമല്ല ഇടയ്ക്കിടെ റീസ്റ്റാർ‌ട്ട് ചെയ്യുന്നത് ഫോണിന്റെ ബാറ്ററി ലൈഫിനെ ബാധിക്കാനും ഇടയാകും.

 

ഇന്നത്തെ സ്മാർട്ടുകള്‍ പഴയ കമ്പ്യൂട്ടറുകള്‍ പോലെയല്ല. അവ ദിവസവും രാവിലെ റീസ്റ്റാർട്ട് ചെയ്യേണ്ട ആവശ്യമില്ല. ഇവയ്ക്ക് മെമ്മറിയും സിസ്റ്റവും തനിയെ കൈകാര്യം ചെയ്യാൻ കഴിയും. ഫോണ്‍ റീസ്റ്റാർട്ട് ചെയ്തെന്ന് കരുതി കൂടുതല്‍ സ്റ്റോറേജ് ലഭിക്കാനോ പ്രോസസറിന്റെ വേഗത കൂടാനോ പോകുന്നില്ല.

 

റീസ്റ്റാർട്ട് ചെയ്യുമ്പോള്‍ നിങ്ങളുടെ സ്മാർട്ട്ഫോണിന് എന്താണ് സംഭവിക്കുക എന്നറിയാമോ? ഫോണ്‍ റീസ്റ്റാർട്ട് ചെയ്യുമ്പോള്‍ ബാക്ക്ഗ്രൗണ്ടില്‍ പ്രവർത്തിക്കുന്ന ആപ്പുകള്‍ ക്ലോസ് ആവുകയും പ്രധാന സിസ്റ്റത്തിന്റെ പ്രവർത്തനങ്ങള്‍ വീണ്ടും റീലോഡ് ആവുകയും ചെയ്യുന്നു. നിങ്ങളുടെ സ്ലോ ആകുന്നതിനു കാരണം ഏതെങ്ങിലും ആപ്പുകളിലെ പ്രശ്നങ്ങളോ ചെറിയ തകരാറുകളോ ആണെങ്കില്‍ റീസ്റ്റാർട്ട് ഗുണം ചെയ്തേക്കാം.

 

ആപ്പുകള്‍ പെട്ടെന്ന് ക്രാഷാവുകയോ സ്ക്രീൻ അനങ്ങാതെ ഫ്രീസ് ആവുകയോ ഫോണ്‍ പെട്ടെന്ന് സ്ലോ ആവുകയോ ചെയ്യുമ്പോള്‍ റീസ്റ്റാർട്ട് ചെയ്യുന്നതും നല്ലതാണ്. ബ്ലൂടൂത്ത് അല്ലെങ്കില്‍ വൈഫൈ കണക്ഷനില്‍ തടസങ്ങള്‍ ഉണ്ടാകുമ്പോഴും, പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിന് ശേഷം ഫോണ്‍ ശരിയായി പ്രവർത്തിക്കാതിരിക്കുമ്പോഴും റീസ്റ്റാർട്ട് ചെയ്യാം. ആഴ്ചകളായി ഫോണ്‍ ഓഫ് ചെയ്യാതെ ഉപയോഗിക്കുകയും

എന്തെങ്കിലും തകരാറുകള്‍ ശ്രദ്ധയില്‍പ്പെടുകയോ ചെയ്യുമ്പോഴും ഒരു തവണ റീസ്റ്റാർട്ട് ചെയ്യുന്നത് സഹായകരമാണ്.

 

 

റീസ്റ്റാർട്ട് ചെയ്തിട്ടും മാറ്റമില്ലെങ്കില്‍ ഫോണില്‍ ആവശ്യത്തിന് സ്റ്റോറേജ് ഉണ്ടെന്ന് ഉറപ്പുവരുത്തണം. പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകള്‍ ചെയ്യുകയും, ആവശ്യമില്ലാത്തതോ പ്രശ്നമുള്ളതോ ആയ ആപ്പുകള്‍ ഫോണില്‍ നിന്ന് ഒഴിവാക്കുകയും വേണം. കൂടാതെ, ഫോണിന്റെ പ്രവർത്തനം കൂടുതല്‍ മന്ദഗതിയിലാക്കുന്ന റാം ക്ലീനർ അല്ലെങ്കില്‍ പെർഫോമൻസ് ബൂസ്റ്റർ ആപ്പുകള്‍ ഉപയോഗിക്കാതിരിക്കുക. എന്നാല്‍ ദിവസവും റീസ്റ്റാർട്ട് ചെയ്യുന്നത് ഫോണിനെ പ്രതികൂലമായി ബാധിക്കും. ഫോണിന്റെ ചാർജ് പെട്ടെന്ന് തീരാനും ബാറ്ററി ലൈഫിനെ ബാധിക്കുകയും ചെയ്യും.

 

 


Share
Copyright © All rights reserved. | Newsphere by AF themes.