ആധാര് പോര്ട്ടല് വഴി അനുബന്ധ രേഖകള് സൗജന്യമായി പുതുക്കാം; സമയപരിധി നീട്ടി
അഞ്ച്, പതിനഞ്ച് വയസ്സുകളിലെ നിർബന്ധിത ബയോമെട്രിക് വിവരങ്ങള് സൗജന്യമായി പുതുക്കുന്നതിനുള്ള സമയം 2027 സെപ്റ്റംബർ വരെ നീട്ടി.
കൂടാതെ, ആധാർ പോർട്ടല് വഴി അനുബന്ധ രേഖകള് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസരവും 2027 ജൂണ് 14 വരെ ലഭ്യമാക്കിയിട്ടുണ്ട്.
അഞ്ച്, പതിനഞ്ച് വയസ്സുകളിലെ നിർബന്ധിത ബയോമെട്രിക്സ് 2027 സെപ്റ്റംബർ വരെ തികച്ചും സൗജന്യമായി പുതുക്കാം. ആധാറുമായി സജീവമായ മൊബൈല് നമ്പർ ബന്ധിപ്പിച്ചിട്ടുള്ളവർക്ക് myaadhaar.uidai.gov.in എന്ന ഔദ്യോഗിക പോർട്ടല് വഴി 2027 ജൂണ് 14 വരെ രേഖകള് സൗജന്യമായി അപ്ഡേറ്റ് ചെയ്യാം.ആധാർ ആപ്പ് വഴി ഡിസംബർ 31 വരെ ഇ-മെയില് ഐഡി സൗജന്യമായി ചേർക്കാനും പുതുക്കാനും സാധിക്കും (ആധാറില് സജീവമായ മൊബൈല് നമ്പർ ഉണ്ടായിരിക്കണം).
ആധാർ ആപ്പിലൂടെ പുതിയ മൊബൈല് നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനും, രേഖകള് സഹിതം മേല്വിലാസം തിരുത്തുന്നതിനും 75 രൂപ നിരക്കില് സേവനം ലഭ്യമാണ്.
നേരിട്ട് സേവനങ്ങള് തേടാൻ ആഗ്രഹിക്കുന്നവർക്ക് അക്ഷയ കേന്ദ്രങ്ങള് വഴിയോ അംഗീകൃത ആധാർ കേന്ദ്രങ്ങള് വഴിയോ 75 രൂപ ചാർജ് നല്കി ഡോക്യുമെന്റ് അപ്ഡേറ്റുകളും മറ്റ് സേവനങ്ങളും പൂർത്തിയാക്കാവുന്നതാണ്. പുതിയ ആധാർ എടുക്കല്, ബയോമെട്രിക് പുതുക്കല്, മൊബൈല്/ഇ-മെയില് മാറ്റം തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാണ്.സഹായത്തിനായി ബന്ധപ്പെടാം:
ടോള് ഫ്രീ കാള് സെന്റർ: 1800-4251-1800 / 0471-2335523
കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (ആധാർ സെക്ഷൻ): 0471-2525442
ഇ-മെയില്: uidhelpdesk@kerala.gov.in
