വയോധികരെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടാലോ ഉപേക്ഷിച്ചാലോ 3 വര്‍ഷം വരെ തടവ് ശിക്ഷ ; സ്വത്ത് കൈക്കലാക്കാൻ ശ്രമിച്ചാലും കടുത്ത നടപടി : ഭേദഗതി ബില്‍
മുതിർന്ന പൗരന്മാരെ ഉപേക്ഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവും 50,000 രൂപ വരെ പിഴ. ശക്തമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും (ഭേദഗതി) ബില്ല്’ നിയമസഭയില്‍ സർക്കാർ അവതരിപ്പിക്കും. മുതിർന്ന പൗരന്മാരുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കാനായി കർശന വ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മുതിർന്ന പൗരന്മാരുടെ പരിചരണത്തിനും സംരക്ഷണത്തിനും ഉത്തരവാദപ്പെട്ടവർ അവരെ ഒഴിവാക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ അവരുടെ സമ്മതമില്ലാതെ വൃദ്ധസദനങ്ങളിലോ മറ്റ് ഏതെങ്കിലും സ്ഥലങ്ങളിലോ ഉപേക്ഷിക്കുന്നത് ഇനി ശിക്ഷാർഹമാണ്. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കർശന നടപടി ഉറപ്പാക്കുന്ന വ്യവസ്ഥകളാണ് പുതിയ ബില്ല് പരാമർശിക്കുന്നത്.
മുതിർന്ന പൗരന്മാരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയോ അവരുടെ സ്വത്തുക്കള്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തുകയോ ചെയ്താല്‍ മൂന്ന് വർഷം വരെ തടവും 50,000 രൂപ വരെ പിഴയും ലഭിക്കുന്ന വ്യവസ്ഥകളും പുതിയ ബില്ലിലുണ്ട്.
