വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റൊഴിവുകൾ
മേപ്പാടി ഗവ. പോളിടെക്നിക് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബര്‍ ഒന്നിന് നടക്കും. അപേക്ഷകർ അന്നേദിവസം രാവിലെ 11 നകം കോളേജിൽ നേരിട്ട് എത്തണം. ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ അപേക്ഷകർക്കും സ്പോട് അഡ്മിഷനിൽ പങ്കെടുക്കാം. വിദ്യാത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ജാതി സംവരണത്തിന് അർഹതയുള്ളവർ കാസ്റ്റ്, ഇന്‍കം സർട്ടിഫിക്കറ്റ് കരുതണം. ഒഴിവുകളുടെ വിവരങ്ങൾ www.le.polyadmission.org ല്‍ ലഭ്യമാണ്. ഫോണ്‍- 7012319448, 8921228437
സുൽത്താൻ ബത്തേരി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ 2026-2027 വർഷത്തിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. സെപ്റ്റംബർ മൂന്നിന് രാവിലെ 10 മുതൽ 11 വരെ സംസ്ഥാനാടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളവർക്ക് പങ്കെടുക്കാം. ഫോണ്‍-04936-220147.
കണ്ണൂർ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള പനമരം ഡബ്ല്യു.എം.ഒ.ഐ.ജി കോളേജിൽ ബി.എസ് സി. സൈക്കോളജി, ബി.സി.എ., ബി.എസ്.സി ഫുഡ് ടെക്നോളജി ഡിഗ്രി കോഴിസുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ കോളേജ് ഓഫീസുമായോ 9188663306 നമ്പറിലോ ബന്ധപ്പെടണം.
മീനങ്ങാടി ഗവ. പോളിടെക്നിക്ക് കോളേജിന് കീഴിൽ ചുണ്ടയിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജിയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. സെപ്റ്റംബർ ഏഴിന് രാവിലെ 10-ന് മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിൽ നടക്കുന്ന സ്പോട്ട് അഡ്‌മിഷനിൽ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലുമായി എത്തണം. ഫോൺ: 9846608596.
പുല്പള്ളി പഴശ്ശിരാജാ കോളേജിൽ പുതുതായി തുടങ്ങുന്ന ബി.കോം. ഓണേഴ്‌സ് (എയ്‌ഡഡ്) കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി. അപേക്ഷാ ഫോം കോളേജ് ഓഫീസിലും വെബ്സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും രേഖകളും സഹിതം സെപ്റ്റംബർ അഞ്ചിനുമുൻപായി കോളേജ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ നൽകുന്ന വിദ്യാർഥികൾ യൂണിവേഴ്സസിറ്റി സി.എ.പി. രജിസ്ട്രേഷൻ നിർബന്ധമായും ചെയ്യണം. ഫോൺ: 04936 242266, 9169777333.
