ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിര്‍ബന്ധമില്ല ; ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം : ഇനി മുതല്‍ ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല. ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതയുള്ളവര്‍ക്കും സംസ്‌ഥാനത്തെ വിവിധ സര്‍വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം നേടാം.
ബിരുദപ്രവേശനത്തിനുള്ള യോഗ്യതകള്‍ വ്യക്‌തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഇതോടെ ഐ.ടി.ഐ. പാസായവര്‍ക്ക് കോളജുകളില്‍ ഏതു കോഴ്‌സുകളും തെരഞ്ഞെടുക്കാന്‍ കഴിയും. പത്താം ക്ലാസിനു ശേഷം ഐ.ടി.ഐ. പാസായവര്‍ക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. കൂടാതെ, പത്താം ക്ലാസിനു ശേഷം മൂന്നു വര്‍ഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും പന്ത്രണ്ടാം ക്ലാസിനു ശേഷം രണ്ട് വര്‍ഷത്തെ ഡിപ്ലോമ നേടിയവര്‍ക്കും ബിരുദ കോഴ്‌സിന്റെ രണ്ടാം വര്‍ഷത്തിലേക്ക് (മൂന്നാം സെമസ്‌റ്റര്‍) ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് പ്രവേശനം ലഭിക്കും.
നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക് (എന്‍.സി.ആര്‍.എഫ്) അടിസ്‌ഥാനമാക്കിയുള്ള ഉത്തരവ് 2027-28 അധ്യയന വര്‍ഷം മുതല്‍ നിലവില്‍ വരും. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ശിപാര്‍ശ പരിഗണിച്ചാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഈ ഉത്തരവ് സംസ്‌ഥാനത്തെ എല്ലാ സര്‍വകലാശാലകള്‍ക്കും പോളിടെക്‌നിക്കുകള്‍ക്കും ഔദ്യോഗികമായി കൈമാറാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്‌ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

📚 *BRIGHTPATH ACADEMY*
*ONLINE CLASSES – 8th & 9th Class Students* 🎓
📖 *പഠനം ഇനി കൂടുതൽ എളുപ്പത്തിലും മികച്ച രീതിയിലും!*
*സ്കൂളിലെ പഠനത്തോടൊപ്പം ഓരോ Chapter-ഉം വ്യക്തമായി മനസ്സിലാക്കാനും, സംശയങ്ങൾ clear ചെയ്യാനും, പരീക്ഷകൾക്ക് മികച്ച രീതിയിൽ തയ്യാറെടുക്കാനും BrightPath Academy-യുടെ Online Classes നിങ്ങളെ സഹായിക്കുന്നു.* ✨
🎯 *ഞങ്ങളുടെ ലക്ഷ്യം :*-
ഓരോ വിദ്യാർത്ഥിക്കും Strong Concepts, നല്ല പഠനശീലം, മികച്ച Exam Preparation എന്നിവ നൽകുക.
📚 *Subjects Offered:*-
🔹 Malayalam
🔹 English
🔹 Social Science
🔹 Science
🔹 Mathematics
✨ Live & Interactive Classes
✨ Small Batch Learning
✨ Chapter-wise Teaching
✨ Doubt Clearing Sessions
✨ Weekly Tests & Revision
✨ Exam-oriented Preparation
✨ പഠനത്തിൽ ബുദ്ധിമുട്ടുള്ള ഭാഗങ്ങൾക്ക് പ്രത്യേക ശ്രദ്ധ
💡 “പഠിച്ച് മറക്കുകയല്ല, മനസ്സിലാക്കി പഠിക്കാം!”
📝 Online Classes-ൽ താൽപര്യമുള്ളവർ ഈ Form fill ചെയ്യുക. 📚✨
*https://form.svhrt.com/6a91a80da00a75349c925176*
📞 Contact:
*8300339063 | 8547160632*
🌟 BRIGHTPATH ACADEMY
Better Learning Today, Better Tomorrow, Brighter Future.
