August 30, 2026

വയനാട്ടിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റൊഴിവുകൾ

Share

 

കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ 2026 അഡ്മിഷനിൽ വിവിധ ട്രേഡുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്കു ഓഗസ്റ്റ് 31ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുളളവർ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസുമായി ഐ.ടി.ഐയിൽ നേരിട്ട് എത്തി പ്രവേശനം നേടണം. ഈ വർഷം ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് 100 രൂപ അഡ്മിഷൻ ഫീസ് നൽകി നേരിട്ട് അപേക്ഷ നൽകുന്നതിനും അവസരമുണ്ട്. ഫോണ്‍- 04936 205519, 9961702406, 9995914652

 

 

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബര്‍ ഒന്നിന് നടക്കും. അപേക്ഷകർ അന്നേദിവസം രാവിലെ 11 നകം കോളേജിൽ നേരിട്ട് എത്തണം. ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ അപേക്ഷകർക്കും സ്പോട് അഡ്മിഷനിൽ പങ്കെടുക്കാം. വിദ്യാത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ജാതി സംവരണത്തിന് അർഹതയുള്ളവർ കാസ്റ്റ്, ഇന്‍കം സർട്ടിഫിക്കറ്റ് കരുതണം. ഒഴിവുകളുടെ വിവരങ്ങൾ www.le.polyadmission.org ല്‍ ലഭ്യമാണ്. ഫോണ്‍- 7012319448, 8921228437

 

മാനന്തവാടി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡി സൈനിങ് സെന്ററിൽ ഒഴി വുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സംസ്ഥാനടിസ്ഥാനത്തിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ സെപ്റ്റംബർ രണ്ടിന് രാവിലെ 10-ന് കോളേജിൽ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04935 295068.

 

തൃശ്ശിലേരി ഗവ. മോഡൽ ഡിഗ്രി കോളേജിൽ (റൂസ) ബി.എ. ജ്യോഗ്രഫി, ബി.എ. ഇംഗ്ലീഷ് കോഴ്സുകളിൽ എസ്.സി., എസ്.ടി. ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും സീറ്റൊഴിവ്. സെപ്റ്റംബർ ഒന്നിന് വൈകീട്ട് നാലിന് മുൻപ് കോളേജ് ഓഫീസിൽ എത്തണം. ഫോൺ: 9496704769, 9746771075.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.