വാഹനാപകടത്തിൽ പരിക്കേറ്റ് മധ്യവയസ്ക്കൻ മരിച്ചു
പനമരം : കോഴിക്കോട് കൈതപ്പൊയിൽ – നോളജ്സിറ്റി റോഡിൽ സ്‌കൂട്ടറും ദോസ്തും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ മധ്യവയസ്ക്കൻ മരിച്ചു. അഞ്ചുകുന്ന് മാനാഞ്ചിറ ചക്കര റഷീദ് (51) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ആയിരുന്നു അപകടം. ഇദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
