സ്വര്‍ണവിലയിൽ ഇടിവ് : ഇന്ന് കുറഞ്ഞത് 680 രൂപ
കുതിച്ചുയർന്ന സ്വർണവിലയില്‍ ഇന്ന് ആശ്വാസ ഇടിവ്. സംസ്ഥാനത്ത് ഇന്ന് പവന് ഒറ്റയടിക്ക് 680 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,13,640 രൂപയായി.
ഗ്രാമിന് 85 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. നിലവില്‍ ഒരു ഗ്രാം സ്വർണത്തിന് 14,205 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലുണ്ടായ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും സ്വർണവില താഴാൻ കാരണമായത്.രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്.
ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയില്‍ പ്രതിഫലിക്കും.
