ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതല്‍
ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ. ക്ഷേമനിധി ബോർഡ് ഈ മാസത്തെ പെൻഷനായി 130. 31 കോടി രൂപ അനുവദിച്ചു. 6.59 ലക്ഷം ഗുണ ഭോക്താക്കള്‍ക്ക് പെൻഷൻ ലഭ്യമാക്കും.
പെൻഷൻ വിതരണം ഇന്ന് മുതല്‍ ഉണ്ടാകും. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 951.39 കോടി രൂപയും അനുവദിച്ചു. 51.59 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പെൻഷൻ ലഭ്യമാക്കും. ഈ മാസം 31 വരെ പെൻഷൻ വിതരണം ചെയ്യും. ഈ മാസവും സഹകരണ സംഘം വഴി വീട്ടില്‍ പെൻഷൻ എത്തിക്കും.
