August 18, 2026

സ്പാ സെൻ്ററുകൾ കേന്ദ്രീകരിച്ച് എം. എംഡിഎംഎ വിൽപ്പന : യുവാവ് അറസ്റ്റിൽ

Share

 

വൈത്തിരി : ഓപ്പറേഷൻ തണ്ടറിൻ്റേയും ഓണം സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെയും ഭാഗമായി കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും വൈത്തിരി തളിപ്പുഴ ഭാഗത്ത് നടത്തിയ റെയിഡിൽ മാരക മയക്കുമരുന്നായ MDMA യുമായി യുവാവിനെ അറസ്റ്റ് ചെയ്തു.

 

താമരശ്ശേരി രാരോത്ത് കാരാടി സ്വദേശി വിളയാറച്ചാലിൽ വീട്ടിൽ സായൂജ്.വി.സി ( 36) എന്നയാളെയാണ് 2.229 ഗ്രാം MDMA യുമായി എക്സൈസ് സംഘം പിടികൂടിയത്.

ഇയാളിൽ നിന്നും മയക്കുമരുന്ന് വിൽപ്പനക്കായി ഉപയോഗിച്ച മൊബൈൽ ഫോണും , ലഹരി വിൽപ്പനയിലൂടെ ലഭിച്ച പതിനായിരം രൂപയും പിടിച്ചെടുത്തു.

 

പരിശോധനയിൽ അസിസ്റ്റൻ്റ് എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അനിൽകുമാർ.ജി , സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്‌തഫ.ടി, പ്രജീഷ്.എം.വി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ജിജി. എസ്. എസ് എന്നിവർ പങ്കെടുത്തു.

മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു. കോടതിയിൽ ഹാജറാക്കിയ പ്രതിയെ വൈത്തിരി സബ് ജയിലിൽ റിമാൻ്റ് ചെയ്തു.


Share
Copyright © All rights reserved. | Newsphere by AF themes.