September 28, 2026

സ്വര്‍ണ വിലയില്‍ ഇടിവ് : 24 മണിക്കൂറിനിടെ കുറഞ്ഞത് 1,640 രൂപ

Share

 

സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,015 രൂപയും പവന് 520 രൂപ കുറഞ്ഞ് 1,12,120 രൂപയുമായി. ഇന്നലെ ഉച്ചക്ക് പവന് 1,120 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,520 രൂപയും 14 കാരറ്റിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 8,970 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് 5,785 രൂപയിലെത്തി. വെളളി വില ഗ്രാമിന് 250 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.