അക്കൗണ്ടന്റ് നിയമനം : ഇൻ്റർവ്യൂ ഓഗസ്റ്റ് 14 ന്
അമ്പലവയൽ, സുൽത്താൻ ബത്തേരി 2 കുടുംബശ്രീ സി.ഡി.എസ് ഭരണ സമിതികളില്‍ അക്കൗണ്ടന്റ് നിയമനത്തിന് ഓഗസ്റ്റ് 14 രാവിലെ 10 മുതൽ 11 വരെ വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. 22 മുതൽ 36 വയസ് വരെ പ്രായമുള്ള അയല്‍ക്കൂട്ട അംഗങ്ങൾ, കുടുംബാംഗങ്ങൾ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് പങ്കെടുക്കാം.
അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബി.കോം ബിരുദവും, ടാലി യോഗ്യതയും, എം.എസ്.ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ് കംപ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. ബി.കോം ബിരുദം നേടിയതിനു ശേഷം അക്കൗണ്ടിംഗിൽ രണ്ട് വർഷത്തെ പരിചയവും വേണം. സർക്കാർ, അർദ്ധ സർക്കാർ, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ, സഹകരണ സംഘങ്ങൾ, സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ അക്കൗണ്ടിങ് പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോണ്‍: 04936 299370, 206589.
