August 5, 2026

പാക്കത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു ; ഒരാള്‍ക്ക് പരിക്ക്

Share

 

പുല്‍പ്പള്ളി : പാക്കത്ത് ബൈക്ക് സ്വകാര്യ ബസ്സിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പാക്കം മാനിക്കാട്ട് തിമ്മപ്പന്റെ മകന്‍ സരീഷ് (35) ആണ് മരിച്ചത്. സഹയാത്രികനായ ഭൂദാനം ഉന്നതിയിലെ ദിനേഷ് (36) ന് ഗുരുതരമായി പരിക്കേറ്റു.

 

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക് എതിരെ വരികയായിരുന്ന പി എം എസ് എന്ന സ്വകാര്യ ബസ്സിലിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരേയും മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന സരീഷ് മരണപ്പെടുകയായിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.