August 6, 2026

സംസ്ഥാനത്ത് മഴക്കെടുതിക്കിടയില്‍ ഇൻഫ്ലുവൻസ പടരുന്നു : നാല് ദിവസത്തിനിടെ 302 പേര്‍ക്ക്‌ രോഗബാധ, എച്ച്‌1എൻ1 കേസുകളിലും വര്‍ധന

Share

 

മഴക്കെടുതികള്‍ക്കൊപ്പം സംസ്ഥാനത്ത് ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം ഉയരുന്നു. നാല് ദിവസത്തിനിടെ 302 പേർക്കാണ് രോഗബാധ. ഇന്നലെ മാത്രം 115 രോഗികളാണ് ചികിത്സ തേടിയത്. നാല് ദിവസത്തിനിടെ 3 മരണം റിപ്പോർട്ട് ചെയ്തു.

 

ജൂലൈയില്‍ 2899 പേർക്കാണ് രോഗബാധയുണ്ടായത്. 31 മരണം റിപ്പോർട്ട് ചെയ്തു. ഈ വർഷം ഇതുവരെ ആകെ 70 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇൻഫ്ലുവൻസ എ വിഭാഗത്തില്‍പ്പെടുന്ന H1N1 കേസുകളുടെ എണ്ണത്തിലും വർധനവുണ്ടായി. ജൂലൈ വരെയുള്ള കണക്ക് പ്രകാരം 2771 പേർക്ക് H1N1 സ്ഥിരീകരിച്ചു. 42 H1N1 മരണവും. കഴിഞ്ഞ വർഷത്തേക്കാള്‍ ഉയർന്ന നിരക്കിലാണ് ഇൻഫ്ലുവൻസ കണക്കുകള്‍. എറണാകുളത്താണ് കൂടുതല്‍ രോഗികള്‍. തിരുവനന്തപുരവും കോഴിക്കോടും നഗരമേഖലകളില്‍ രോഗബാധ കൂടുന്നുണ്ട്. കാലാവസ്ഥ മാറ്റവും, തിരക്കറേയിതുമെല്ലാം രോഗപകർച്ചയ്ക്ക് കാരണമാകാം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.