August 4, 2026

എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം : അപേക്ഷ ക്ഷണിച്ചു

Share

 

കൽപറ്റ : പട്ടികജാതി വിദ്യാർത്ഥികൾക്ക് എന്‍ട്രന്‍സ് പരിശീലന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ വി.എച്ച്.എസ്.ഇ. പഠനത്തോടൊപ്പം രണ്ട് വർഷത്തെ മെഡിക്കൽ/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിനായി സംസ്ഥാനതലത്തിൽ എംപാനൽ ചെയ്തിട്ടുള്ള സ്ഥാപനത്തിൽ ചേർന്നു പഠിക്കുന്നതിന് ഓരോ വർഷവും 10,000 രൂപ വീതം അനുവദിക്കുന്ന വിഷൻ പദ്ധതി പ്രകാരമാണിത്. സയൻസ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പാസാകുന്ന എസ് എസ്.എൽ.സി./ തത്തുല്യ യോഗ്യതയുളള വിദ്യാർത്ഥികൾക്കും ഫിസിക്സ്, കെമസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ പത്താം ക്ലാസിൽ യഥാക്രമം എ2, എ ഗ്രേഡുകൾ നേടി വിജയിച്ചിട്ടുളള സിബിഎസ് ഇ വിദ്യാർത്ഥികൾക്കും ഐ സി എസ് ഇ വിദ്യാർത്ഥികൾക്കും പദ്ധതി പ്രകാരം അപേക്ഷിക്കാം. കുടുബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

അർഹതയുളളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ, എൻട്രൻസ് പരിശീലന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രങ്ങൾ, ഫീസ് അടച്ച രസീത് എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ സെപ്റ്റംബർ 30 നകം ജില്ലയിലെ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്ക് ലഭ്യമാക്കണം. ഫോണ്‍- 04936203824


Share
Copyright © All rights reserved. | Newsphere by AF themes.