സർവേ എന്യൂമറേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ : സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് നടപ്പിലാക്കുന്ന അസംയോജിത കാർഷികേതര മേഖലയിലെ വാർഷിക സർവേക്കായി കരാർ അടിസ്ഥാനത്തിൽ എന്യൂമറേറ്റർമാരെ നിയമിക്കുന്നു. ഉത്പാദനം, വ്യാപാരം, നിർമ്മാണ മേഖല ഒഴികെയുള്ള മറ്റ് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമുള്ള വിവരശേഖരണത്തിനാണ് നിയമനം. 2027 മാർച്ച് 31 വരെയായിരിക്കും കാലാവധി. ഓരോ ജില്ലയിലും രണ്ട് ഒഴിവുകളാണുള്ളത്. ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്‍സ് അല്ലെങ്കിൽ കോമേഴ്സ് ബിരുദമാണ് യോഗ്യത. സ്റ്റാറ്റിസ്റ്റിക്സ് ഒരു പ്രധാന/ഉപവിഷയമായി പഠിച്ചിരിക്കണം. പ്രായപരിധി 35 വയസ്. കമ്പ്യൂട്ടർ/ഡാറ്റ എൻട്രി പരിജ്ഞാനം, ഫീൽഡ് വർക്കിനുള്ള ശാരീരികക്ഷമത. സർവേ പ്രവർത്തനങ്ങളിൽ മുൻപരിചയം എന്നിവയുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ https://forms.gle/t3PYBhPc1TpC88Cs9 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി ഓഗസ്റ്റ് പത്തിനകം അപേക്ഷ സമർപ്പിക്കണം. ഒരാൾക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. ഫോൺ: 04936 296253
