August 1, 2026

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് ; വയനാട് ഉൾപ്പെടെ 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്

Share

 

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്.

 

ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.

 

 

കനത്ത മഴയില്‍ ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടി. കുടയത്തൂര്‍ അടൂര്‍മലയില്‍ ഉരുള്‍പൊട്ടി നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കിയിലെ ലോറ റേഞ്ച് പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ കനത്ത മഴ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് കുടയത്തൂര്‍ ഏഴാം വാര്‍ഡിലെ അടൂര്‍ മലയില്‍ ഉരുള്‍പൊട്ടിയത്. കോട്ടയം ജില്ലയുടെ മലയോരമേഖലകളില്‍ പ്രളയ സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. മണിമലയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുന്നു. കൂട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങ, കൊക്കയാര്‍ പഞ്ചായത്ത്, മൂന്നിലവ് എന്നിവടങ്ങളിലും മണ്ണിടിച്ചിലുണ്ടായെന്ന് റിപ്പോർട്ടുണ്ട്.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.