വയനാട്ടിലെ വിവിധ കോളേജുകളിൽ സീറ്റൊഴിവുകൾ
കൽപ്പറ്റ എൻ.എം.എസ്.എം. ഗവ. കോളേജിൽ എം.എ. ഹിസ്റ്ററി, എം.എ. ഇക്കണോമിക്സ്, എം.കോം. കോഴ്‌സുകളിൽ സീറ്റൊഴിവ്. റിസർവേഷൻ തിരിച്ചുള്ള ഒഴിവുകളുടെ വിവരങ്ങൾ പ്രവേശനവിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്. സർവകലാശാല ക്യാപ് രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ ഓഗസ്റ്റ് മൂന്നിനകം കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 04936 204569.
മുട്ടിൽ ഡബ്ല്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.കോം. (എയ്ഡഡ്), എം.എസ്‌സി. ഇലക്ട്രോണിക്സ് (എയ്ഡഡ്) എം.എസ്.ഡബ്ല്യു, എം.എസ്‌സി. ഫിസിക്സ്, എം.എസ്.സി. മാത്സ്, എം.എ. അറബിക് എന്നീ കോഴ്‌സുകളിൽ ഓപ്പൺ, വിവിധ സംവരണസീറ്റുകളിൽ ഒഴിവുണ്ട്. താത്പര്യമുള്ളവർ പി.ജി. ക്യാപ് രജിസ്ട്രേഷൻ ചെയ്ത് ഓഗസ്റ്റ് നാലിന് മുൻപായി ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസിലെത്തണം.
സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ എം.എസ്‌സി. ഫിസിക്സ്, കെമിസ്ട്രി, എം.എ. ബിസിനസ് ഇക്കണോമിക്സ്, എം.എ. പൊളിറ്റിക്കൽ സയൻസ്, എം.കോം, എം.എ സി. ബോട്ടണി(സെൽഫ് ഫിനാൻസ്), എം.എ. ഇംഗ്ലീഷ് ( സെൽഫ് ഫിനാൻസ്) കോഴ്സുകളിൽ വിവിധ സംവരണ സീറ്റുകളിൽ ഒഴിവുകളുണ്ട്. ഓഗസ്റ്റ് നാലിനോ മുൻപോ കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ: 04936 220246.
