സ്വര്‍ണവിലയില്‍ വൻ ഇടിവ് : ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 1240 രൂപ
സംസ്ഥാനത്ത് സ്വർണ വിലയില്‍ വൻ ഇടിവ്. നിലവില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 155 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 13,215 രൂപ എന്ന നിലയിലും പവന് 1,05,720 രൂപ എന്ന നിലയിലും തുടരുന്നു.
അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. നിലവില്‍ 22 കാരറ്റ് വെള്ളി ഗ്രാമിന് 235 രൂപയിലും 10 ഗ്രാമിന് 2,350 രൂപയിലും ആണ് വ്യാപാരം നടക്കുന്നത്.
