October 28, 2026

തുടച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധന : ഇന്ന് കൂടിയത് 480 രൂപ

Share

 

കേരളത്തില്‍ സ്വർണവിലയില്‍ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 60 രൂപ വർധിച്ച്‌ 13,195 രൂപയായും, ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്ന് 1,05,560 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ ഗ്രാമിന് 13,135 രൂപയായിരുന്നു നിരക്ക്.

 

ഇന്ന് നേരിയ വിലക്കയറ്റം ഉണ്ടായെങ്കിലും, ഒക്ടോബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകള്‍ക്ക് തൊട്ടടുത്താണ് നിലവില്‍ സ്വർണവിലയുള്ളത്. ഈ മാസം ഒക്ടോബർ 10, 11 തീയതികളില്‍ സ്വർണവില റെക്കോർഡ് ഉയരമായ 13,880 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് വിപണിയില്‍ വൻ ഇടിവ് പ്രകടമാകുകയും ഒക്ടോബർ 23-ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 13,060 രൂപയിലേക്ക് വില താഴുകയും ചെയ്തു.

 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ താഴ്ന്ന നിലവാരത്തില്‍ തന്നെയാണ് വില തുടരുന്നത്. സ്വർണത്തിന് പിന്നാലെ വെള്ളി വിലയിലും വിപണിയില്‍ മാറ്റങ്ങള്‍ പ്രകടമാണ്.

 

സംസ്ഥാനത്ത് വെള്ളിയുടെ വില ഗ്രാമിന് 105 രൂപ നിലവാരത്തിലാണ് വ്യാപാരം തുടരുന്നത്. വരും ദിവസങ്ങളില്‍ ഉത്സവ-വിവാഹ സീസണുകള്‍ സജീവമാകുന്നതോടെ സ്വർണം, വെള്ളി വിലകളില്‍ കൂടുതല്‍ ചലനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. ഉയർന്ന നിരക്കില്‍ നിന്ന് വില കുറഞ്ഞുനില്‍ക്കുന്ന ഈ സാഹചര്യം ഉപഭോക്താക്കള്‍ക്ക് അനുകൂലമായ വാങ്ങല്‍ അവസരമാണ് ഒരുക്കുന്നത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.