July 27, 2026

കേരള പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു : ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം

Share

 

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു (കാറ്റഗറി നമ്പര്‍ 39-72/2026). വിജ്ഞാപനം ജൂണ്‍ 30 ലെ അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവരങ്ങള്‍ www.keralapsc.gov.in/notifications- ലും ലഭിക്കും. ഓഗസ്റ്റ് 5 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ജനറല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തിലെ ചില തസ്തികകള്‍ ചുവടെ-

 

വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍/ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2/ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2 (ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്), സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, പ്രതീക്ഷിത ഒഴിവുകള്‍- ശമ്പളം 41300-87000 രൂപ. യോഗ്യത: അംഗീകൃത ത്രിവത്‌സര എന്‍ജിനീയറിങ് ഡിപ്ലോമ/തത്തുല്യം.

 

പ്രായപരിധി 18-40 വയസ്.കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (കേരളത്തിലെ സര്‍വകലാശാലകളിലേക്കാണ് നിയമനം) പ്രതീക്ഷിത ഒഴിവകള്‍. ശമ്പളം 27900-63700 രൂപ. യോഗ്യത: എസ്‌എസ്‌എല്‍സി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ് ഹയര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് (കെജിടിഇ) ആന്റ് കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ്/തത്തുല്യം, മലയാളം ടൈപ്പ് റൈറ്റിങ് ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് (കെജിടിഇ)/തത്തുല്യം. പ്രായപരിധി 18-40 വയസ്.ജിയോളജിക്കല്‍ അസിസ്റ്റന്റ്, ഭൂവിനിയോഗ വകുപ്പ്, ഒഴിവുകള്‍ 6. ശമ്പളം 43400-91200 രൂപ. യോഗ്യതകള്‍: എംഎസ്‌സി (ജിയോളജി/മറൈന്‍ ജിയോളജി). പ്രായപരിധി 18-40 വയസ്.കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കേരള ലൈവ്‌സ്റ്റോക്ക് ഡവലപ്‌മെന്റ് ബോര്‍ഡ് ലിമിറ്റഡ്, പ്രതീക്ഷിത ഒഴിവുകള്‍, ശമ്പളം 20000-45800 രൂപ.

 

യോഗ്യതകള്‍: ബിഎ/ബിഎസ്‌സി/ബികോം ബിരുദവും ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് റൈറ്റിങ്ങും ഷോര്‍ട്ട്ഹാന്റും ലോവര്‍ (കെജിടിഇ/എംജിടിഇ) സര്‍ട്ടിഫിക്കറ്റും. പ്രായപരിധി 18-40 വയസ്.എല്ലാ തസ്തികകള്‍ക്കും പട്ടികജാതി/വര്‍ഗ്ഗം, മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും മറ്റും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ജനറല്‍, സ്‌പെഷ്യല്‍, എന്‍സിഎ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍പ്പെടുന്ന തസ്തികകളും യോഗ്യതകളും അപേക്ഷിക്കേണ്ട രീതിയും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമെല്ലാം വിജ്ഞാപനത്തില്‍ ലഭിക്കും.നിര്‍ദേശാനുസരണം ഒറ്റതവണ രജിസ്‌ട്രേഷന്‍ നടത്തി ഓണ്‍ലൈനില്‍ ഓഗസ്റ്റ് 5 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.