July 26, 2026

പുതിയ മുൻഗണനാ കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മൂന്ന് മുതല്‍ സൗജന്യ റേഷൻ ; മണ്ണെണ്ണയും സ്പെഷ്യല്‍ അരിയും ഉടൻ

Share

 

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ മികച്ച നേട്ടവുമായി സിവില്‍ സപ്ലൈസ് വകുപ്പ്. അര ലക്ഷം മുൻഗണനാ റേഷൻ കാർഡുകള്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 73,024 അപേക്ഷകള്‍ അംഗീകരിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അറിയിച്ചു.

 

ആകെ ലഭിച്ച 76,338 അപേക്ഷകളില്‍ 1,353 എണ്ണം മതിയായ രേഖകള്‍ ഹാജരാക്കാൻ തിരിച്ചുനല്‍കിയപ്പോള്‍ 2,011 അപേക്ഷകള്‍ നിരസിച്ചു. പുതിയ 73,024 മുൻഗണനാ കാർഡുടമകള്‍ക്കും അടുത്ത മാസം മൂന്ന് മുതല്‍ സൗജന്യ റേഷൻ വിതരണം ചെയ്തുതുടങ്ങും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും. റേഷൻ കടകള്‍ വഴിയുള്ള വിതരണത്തിനായി 4,068 കിലോലിറ്റർ മണ്ണെണ്ണ അനുവദിച്ചിട്ടുണ്ട്. അടുത്ത മാസം ഒന്നാം തീയതി മുതല്‍ എല്ലാ റേഷൻ കടകളിലും മണ്ണെണ്ണ ലഭ്യത ഉറപ്പുവരുത്താൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഓണത്തോടനുബന്ധിച്ചുള്ള സ്പെഷ്യല്‍ അരി വിതരണത്തിനായി അടുത്ത മാസം പത്തിനകം റേഷൻ കടകളില്‍ എത്തിക്കും.

 

റേഷൻ വാതില്‍പടി ലോറിക്കാരുമായുള്ള കരാർ പുതുക്കല്‍ നിലവില്‍ സർക്കാരിന്റെ പരിഗണനയിലാണ്. ഇവർക്ക് നല്‍കാനുള്ള കുടിശ്ശിക തുക വൈകാതെ തീർപ്പാക്കുമെന്നും സെപ്റ്റംബറില്‍ പുതിയ ടെൻഡർ നടപടികള്‍ ആലോചിക്കുമെന്നും അറിയിപ്പുണ്ട്.

 

റേഷൻ കടകള്‍ വഴിയുള്ള വിതരണത്തിനായി 4,068 കിലോലിറ്റർ മണ്ണെണ്ണ അനുവദിച്ചിട്ടുണ്ട്. അടുത്ത മാസം ഒന്നാം തീയതി മുതല്‍ എല്ലാ റേഷൻ കടകളിലും മണ്ണെണ്ണ ലഭ്യത ഉറപ്പുവരുത്താൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഓണത്തോടനുബന്ധിച്ചുള്ള സ്പെഷ്യല്‍ അരി വിതരണത്തിനായി അടുത്ത മാസം പത്തിനകം റേഷൻ കടകളില്‍ എത്തിക്കും. ഈ കാലയളവില്‍ ഉദ്യോഗസ്ഥർ അവധിയെടുക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.