വയനാട്ടിലെ വിവിധ കോളേജുകളിൽ സീറ്റൊഴിവ്
പുൽപ്പള്ളി : സി.കെ. രാഘവൻ മെമ്മോറിയൽ ബി.എഡ്. കോളേജിൽ പി.എച്ച്. (ഭിന്നശേഷി) വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് 24-ന് രാവിലെ 11-ന് കോളേജ് ഓഫീസിൽ എത്തിച്ചേരണം. ഫോൺ:
9562411435, 8129247514.
ബത്തേരി : പൂമല കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെന്ററിൽ കൊമേഴ്സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ വിവിധ സംവരണ വിഭാഗങ്ങളുടെ സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് സർവകലാശാല കാപ് ഐ.ഡി. ഉള്ളവർ ബന്ധപ്പെടുക. ഫോൺ: 9037030586.
ബത്തേരി : കാലിക്കറ്റ് സർവകലാശാലയുടെ സുൽത്താൻ ബത്തേരി പൂമല എം.എസ്.ഡബ്ല്യു. സെന്ററിൽ ഒഴിവുള്ള ഓപ്പൺ മെറിറ്റ്, സംവരണ സീറ്റുകളിലേക്ക് 25-ന് വൈകീട്ട് അഞ്ചുവരെ ലേറ്റ് രജിസ്ട്രേഷൻ ചെയ്യാം. സർവകലാശാലയുടെ പ്രവേശന വിഭാഗം വെബ്സൈറ്റിലാണ് സൗകര്യമുള്ളത്. ഫോൺ: 9496344886.
