July 23, 2026

ജൂലൈയിലെ ക്ഷേമ പെൻഷൻ നാളെ മുതല്‍ വാങ്ങാം ; 1,095 കോടി അനുവദിച്ചതായി മുഖ്യമന്ത്രി

Share

 

ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ നാളെ (24/07/2026) മുതല്‍ വിതരണം ചെയ്യും.ഇതിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. ഗുണഭോക്താക്കള്‍ക്ക് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ നല്‍കുന്നതിന് ആവശ്യമായ തുക അനുവദിച്ചതായി സർക്കാർ അറിയിച്ചു.

 

പെൻഷൻ വിതരണത്തിനായി 1,095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 51 ലക്ഷത്തിലധികംവരുന്ന ഗുണഭോക്താക്കള്‍ക്കാണ് ഈ മാസത്തെ പെൻഷൻ ലഭിക്കുക. വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ എന്നിവയ്ക്കും സർക്കാർ തുക അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് മൂന്നിനകം വിതരണം പൂർത്തിയാക്കണമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

 

 

ദേശീയ സമൂഹ സഹായ പദ്ധതി പ്രകാരം 8,46, 456 പേര്‍ക്കും പെന്‍ഷനുണ്ട്. അടുത്ത മാസം മൂന്നിനം പെന്‍ഷൻ വിതരണം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. അതേ സമയം പെന്‍ഷൻ കമ്പനിക്ക് വായ്പയ്ക്കായി മുന്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍ സോര്‍ഷ്യം സഹകരണ വകുപ്പ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടു.

 

പെന്‍ഷൻ മുടങ്ങാതിരിക്കാൻ 9 ശതമാനം പലിശയില്‍ 3000 കോടി സമാഹരിക്കലായിരുന്നു ലക്ഷ്യം. 1325 കോടിയാണ് സമാഹരിച്ചത്. സര്‍ക്കാരില്‍ നിന്ന് തുക തിരികെ കിട്ടാൻ കാലതാമസമെന്ന സംഘങ്ങളുടെ പരാതിപ്പെടുകയും പുതിയ കണ്‍സോര്‍ഷ്യത്തിനുള്ള സാധ്യത യുഡിഎഫ് സര്‍ക്കാര്‍ തേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സഹകരണ വകുപ്പ് നടപടി.


Share
Copyright © All rights reserved. | Newsphere by AF themes.