വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ
മേപ്പാടി : കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും മേപ്പാടി ടൗൺ ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 70 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു.
മേപ്പാടി ആനക്കാട് നാൽപ്പത്താറ് സ്വദേശി പുതുപ്പറമ്പിൽ വീട്ടിൽ റഷീദ് ( 44) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
റെയിഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ്.വി.കെ, മുഹമ്മദ് മുസ്തഫ.ടി , പ്രജീഷ്.എം.വി, അമൽജോസ്, സനൂപ്.സി.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സജ്ന.പി.യു, പ്രിവൻ്റീവ് ഓഫീസർ ഡ്രൈവർ സന്തോഷ്.ടി.പി എന്നിവർ പങ്കെടുത്തു.
കഞ്ചാവ് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.
