October 21, 2026

സംസ്ഥാനത്ത് അതിശക്ത മഴ തുടരും ; ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Share

 

സംസ്ഥാനത്ത്‌അതിശക്ത മഴ. ഇന്ന് മുതല്‍ 4 ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും രൂപപ്പെട്ടതോടെ കേരളത്തില്‍ അതിശക്ത മഴ. ഇന്ന് 5 ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

 

ഇന്ന് മുതല്‍ 4 ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. അറബിക്കടലില്‍ ഒരു ന്യൂനമർദ്ദം നിലനില്‍ക്കുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ വരും ദിവസങ്ങളില്‍ രണ്ട് ന്യൂനമർദ്ദങ്ങള്‍ രൂപപെടാനുള്ള സാധ്യതയുണ്ട്. ശക്തമായ മഴയും ഇടിമിന്നലും മണിക്കൂറില്‍ 60 കിലോമീറ്റർ വേഗതയില്‍ വരെ കാറ്റുവീശാനുമുള്ള സാധ്യതയുണ്ട്. ഇതിന്റെ സ്വാധീന ഫലത്തില്‍ സംസ്ഥാനത്ത് മഴ ശക്തമാകാനാണ് സാധ്യത. ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് ആണ്. നാളെ എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലർട്ട് നല്‍കിയിട്ടുണ്ട്. മറ്റു ജില്ലകളില്‍ യെല്ലോ അലർട്ടും.അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

 

ഓറഞ്ച് അലർട്ട്

 

21/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

 

22/10/2026: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്

 

24/10/2026: കോഴിക്കോട്, കണ്ണൂർ, കാസർകോട്

 

25/10/2026: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.