അഭിഭാഷകരുടെ പാനൽ ; അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ : ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) യിലേക്ക് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് യോഗ്യരായ അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു.
ക്രിമിനൽ കേസുകൾ, പ്രത്യേകിച്ച് പോക്സോ കേസുകൾ കൈകാര്യം ചെയ്ത് പരിചയമുള്ളവരും നിലവിലുള്ള ചട്ടങ്ങൾ പ്രകാരമുള്ള യോഗ്യതയുള്ളതുമായ അഭിഭാഷകരിൽ നിന്നും ബയോഡാറ്റ/വിശദാംശങ്ങൾ ക്ഷണിച്ചു. ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം. താത് പര്യമുള്ളവർ ജനന തീയതി, എൻറോൾ മെൻ്റ് നമ്പർ, തീയതി, പ്രവൃത്തി പരിചയം, ഫോൺ നന്പര്, ഇ-മെയിൽ ഐ.ഡി, ഉൾപ്പെട്ടുവരുന്ന പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ വിശദമായ ബയോഡാറ്റയും; ജനനത്തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബിരുദം, എൻറോൾമെന്റ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 25ന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം. ഫോണ്- 04936 202251
