ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
പുല്‍പ്പള്ളി : പുല്‍പ്പള്ളി – നടവയല്‍ റൂട്ടില്‍ ചണ്ണക്കൊല്ലിയില്‍ വനാതിര്‍ത്തിയില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടു. പുല്‍പ്പള്ളി കച്ചേരി ഹോണ്ടയില്‍ ജോലി ചെയ്യുന്ന കേണിച്ചിറ മാനികാവ് മാതമൂല ശിവകുമാര്‍ (24) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 8 മണിയോടുകൂടിയായിരുന്നു അപകടം. മൃതദേഹം പുല്‍പ്പള്ളി ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുല്‍പ്പള്ളിയില്‍ നിന്നും നടവയല്‍ ഭാഗത്തേക്ക് പോകവെയാണ് അപകടമെന്നാണ് വിവരം. പിതാവ്: ശിവദാസന്‍. അമ്മ: നിര്‍മ്മല. സഹോദരി: മേഘ.
