മെക്സിക്കോയെ തോല്‍പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ക്വാര്‍ട്ടറില്‍
മെക്സിക്കോ സിറ്റി : 2026 ഫിഫ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ മെക്‌സിക്കോയ്‌ക്കെതിരേ ജയിച്ച് ഇംഗ്ലണ്ട്. ആതിഥേയരായ മെക്സിക്കോയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഇംഗ്ലണ്ട് ലോകകപ്പ് ക്വാര്‍ട്ടറിലെത്തിയത്.
എസ്റ്റാഡിയോ ആസ്ടെക്കയില്‍ നടന്ന മല്‍സരത്തില്‍ ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ടഗോള്‍ മികവാണ് ഇംഗ്ലണ്ടിന്റെ ജയത്തില്‍ നിര്‍ണായകമായത്. 36, 38 മിനിറ്റുകളിലായിരുന്നു ജൂഡ് ബെല്ലിങ്ഹാമിന്റെ ഗോളുകള്‍. ഹാരി കെയ്നാണ്(60)മറ്റൊരു സ്‌കോറര്‍. മെക്സിക്കോക്കായി ജൂലിയന്‍ ക്വിനോനെസ്(42), റൗള്‍ ഹിമെനെസ്(69) എന്നിവര്‍ ആശ്വാസ ഗോള്‍ കണ്ടെത്തി.
മല്‍സരത്തിന്റെ 54ാം മിനിറ്റില്‍ ജാരെല്‍ ക്വാന്‍സ റെഡ് കാര്‍ഡ് കണ്ട് പുറത്തതായതോടെ ഇംഗ്ലണ്ട് പത്ത് പേരായി ചുരുങ്ങുകയും ചെയ്തിരുന്നു.
ഇംഗ്ലണ്ടായിരുന്നു മല്‍സരത്തില്‍ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയില്‍ മത്സരത്തിന്റെ 36, 38 മിനിറ്റുകളിലായിരുന്നു മെക്‌സിക്കോയുടെ ഗോള്‍ വലകുലുക്കികൊണ്ട് ബെല്ലിങ്ഹാം മിന്നലാട്ടം നടത്തിയത്. വെറും ഒരൊറ്റ മിനിറ്റിന്റെ വ്യത്യാസം മാത്രമേ ഇരുഗോളുകളും തമ്മില്‍ ഉണ്ടായിരുന്നൊള്ളൂ. മല്‍സരം രണ്ടാം പകുതിയിലേക്ക് എത്തിയപ്പോള്‍ 42ാം മിനിറ്റില്‍ മെക്‌സിക്കോയുടെ ഗോള്‍ പിറന്നത്. ജൂലിയന്‍ ആയിരുന്നു ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്. ശേഷം മല്‍സരത്തിന്റെ 54ാം മിനിറ്റില്‍ ജാരെല്‍ ക്വാന്‍സ റെഡ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തിരുന്നു. പിന്നീട് പിറന്ന രണ്ട് ഗോളുകളും പെനാലിറ്റിയിലൂടെ ആയിരുന്നു. 60ാം മിനിറ്റില്‍ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനായും 69ാം മിനിറ്റില്‍ റൗള്‍ ജിമിനാസ് മെക്‌സിക്കോയ്ക്കയും വലകുലുക്കി. ബ്രസീലിനെ തോല്‍പ്പിച്ചെത്തിയ നോര്‍വെയാണ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
