മുത്തങ്ങയിൽ അതിമാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
ബത്തേരി : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ എൻ. സിറാജിൻ്റെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 1.400 ഗ്രാം മേത്തഫിറ്റാമിനും 25 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി.
സംഭവത്തിൽ കോഴിക്കോട് ഒളവണ്ണ നാഗത്തുമ്പടം തറൂൽപറമ്പിൽ വീട്ടിൽ റമീഷ് അക്തർ (37) പിടിയിലായി.
പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ എംഎ സുനിൽകുമാർ, അനിൽകുമാർ കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മിഥുൻ കെ, അർജുൻ എം എന്നിവർ പങ്കെടുത്തു.
